പാറേൽ പള്ളിയെ 3 വര്ഷം നേർവഴിയിൽ നയിച്ച കുര്യൻ അച്ഛന് ഇടവക ഫെബ്രുവരി 28 തിയതി വികാരനിർഭരമായ യാത്രയയപ്പു നല്കി. വിവിധ ആധ്യന്മിക സംഘടനകളുടെ ഭാരവാഹികൾ അച്ഛന്റെ നേത്രിത്വത്തിലും മാർഗദർസനതിലും സംഘടനകളും ഇടവകയും എങ്ങിനെ പുരോഗമിച്ചു എന്ന് ഉദാഹരണ സഹിതം വിശദീകരിച്ചു. സെക്രടറി ശ്രീ കുര്യാച്ചൻ മാളിയേക്കൽ പള്ളിയുടെ വക ഒരു എളിയ ഉപഹാരം അച്ഛന് സമർപ്പിച്ചു. അച്ഛന്റെ മറുപടി പ്രസംഗത്തിൽ എല്ലാ സ്തുതികളും ദൈവത്തിനു മാത്രം നല്കി സർവശക്തനായ ദൈവത്തെ മഹത്വീകരിച്ചു. ചടങ്ങുകൾക്ക് ശേഷം എല്ലാ ഇടകവ ജനങ്ങളുടെയും നേത്രിത്വത്തിൽ അച്ഛനെ സ്വഭവനം വരെ അനുഗമിച്ചു. ഭവനത്തിൽ ഇടവകക്കാർക്ക് വേണ്ടി വിഭവസമിർധമായ ഉച്ച ഊണും അച്ഛൻ ഒരുക്കിയിരുന്നു. വീണ്ടും ഒരു വട്ടം കൂടി അച്ഛൻ പള്ളിയുടെ നേത്രിത്വതിലക്കു തിരികെ എത്തും എന്ന ശുഭപ്രതീക്ഷയോടെ ഇടവകക്കാർ മടങ്ങി. For photos visit our gallery here. |
What's Happening >